സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; പട്രോളിങ്ങിനിടെ എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ; കേസിൽ പ്രതിക്ക് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ യുവാവിന് കഠിന തടവ്.

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണു തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ശിക്ഷിച്ചത്. ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിക്കുകയായിരുന്നു. 2016 ഒക്ടോബര്‍ 12 നാണു സംഭവം. നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ പട്രോളിങ്ങിനിടെ വിവരം ലഭിച്ചത് അനുസരിച്ചു നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജാ സിംഗ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്‌സ് ഹാജരായി.