കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി; മാനസികരോഗത്തിന് ചികിത്സ നല്‍കിയെന്നും കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി.

കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
നവംബർ 4 നാണ് ഇവർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്.

മാനസിക രോഗത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നല്‍കിയതെന്നും കുടുംബം വ്യക്തമാക്കുന്നു.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.