സന്നിധാനം: ശബരിമല മേല്‍ശാന്തി ആയി എസ്. അരുണ്‍ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാർ നമ്പൂതിരി. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
അടുത്ത ഒരു വർഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാർ നമ്പൂതിരി ആയിരിക്കും. പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് വർഷമാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.
മാളികപ്പുറം മേല്‍ശാന്തി ആയി വാസുദേവൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പതിമൂന്നാമതായാണ് വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് പൂർത്തിയായത്.
