മകരവിളക്കിന് പ്രവേശനം 35,000 പേര്‍ക്ക് മാത്രം; 11 മണി കഴിഞ്ഞാല്‍ സന്നിധാനത്തേക്ക് കടത്തിവിടരുത്; മകരവിളക്കിന് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി

പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിനത്തില്‍ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങള്‍ വരുത്തി ഹൈക്കോടതി. വെർച്ച്‌വല്‍ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം.

ജനുവരി 13 ന് വെർച്വല്‍ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം.

 

മകരവിളക്ക് ദിനത്തില്‍ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്ബയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാല്‍ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

 

മകരവിളക്ക് സമയം 6 മുതല്‍ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകള്‍ ട്രൈപോടുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നല്‍കി.