തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഇഡി നടത്തിയ പരിശോധനയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങള്‍.
ശബരിമലയിലെ സംഭാവനകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. ‘ഓപ്പറേഷൻ ഗോള്‍ഡൻ ഷാഡോ’യെന്ന പേരിലാണ് പരിശോധന നടത്തിയത്.
നെയ് വിതരണ ക്രമക്കേടിലും ഇഡി പരിശോധന നടത്തി. പരിശോധന പത്ത് മണിക്കൂർ പിന്നിട്ടു. തന്ത്രി ഒഴികെ എല്ലാ പ്രതികളുടെ വീട്ടിലും പരിശോധന തുടരുകയാണ്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതല്‍ ഉന്നതർ കുടുങ്ങുമെന്നാണ് വിവരം. ദ്വാരപാലകാ ശില്‍പത്തില്‍ നിന്നും കട്ടിള പാളിയില്‍ നിന്നും സ്വർണം തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേർക്കെതിരെ നിർണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
