പത്തനംതിട്ട: മണ്ഡലകാല തീർഥാടന കാലത്ത് സർക്കാരിന്‍റെ ആരോഗ്യസൗകര്യങ്ങള്‍ വഴി ഇതുവരെ 2.89 ലക്ഷത്തിലേറെ പേർക്ക് വൈദ്യസഹായം ലഭിച്ചതായി റിപ്പോർട്ടുകള്‍.
ജനുവരി 10 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്.
649 എമർജൻസി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്‍കി. 168 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതില്‍ 115 രോഗികളെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി.
ജന്നി വന്ന 103 പേർക്ക് സേവനം നല്‍കിയതില്‍ 101 പേരെയും രക്ഷപെടുത്താൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.
