പമ്പ: ശബരിമലയിലെ പ്രസാദമായ അരവണയുടെ നിരക്ക് വർദ്ധിക്കും.
മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർ കൂടുതലായി എത്തുന്ന നിലയ്ക്കല്‍ ഉള്‍പ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആറ് ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില കൂട്ടാനാണ് തീരുമാനം.അരവണയുടെ വില 20 രൂപാ നിരക്കില്‍ രൂപ കൂട്ടാൻ ആണ് നീക്കം.
നിലയ്ക്കല്‍, പന്തളം, എരുമേലി, അച്ചൻകോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലെ അരവണയുടെ നിരക്ക് 65 രൂപയില്‍ നിന്നും 85 രൂപയായി വർധിപ്പിക്കാനും ദേവസ്വംബോർഡ് തീരുമാനം. അതേസമയം നിരക്ക് കൂട്ടാൻ ഹൈക്കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനുവേണ്ടി ലോ ഓഫീസറെ ചുമതലപ്പെടുത്തി.
