ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം; വിദേശത്തു നിന്ന് എത്തിയ ആൾ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം. വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്.

അതേസമയം, കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി.

അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.