കെഎസ്‌ഐഡിസിയില്‍ ജോലി; എക്സിക്യൂട്ടീവ് തസ്തികയില്‍ അവസരം; 30000ത്തിന് മുകളില്‍ ശമ്പളം

കോട്ടയം: സംസ്ഥാന സർക്കാരിന് കീഴില്‍ താത്കാലിക ജോലി നേടാം.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് കോർപറേഷനിലാണ് ഒഴിവുകള്‍.

13 ഓളം ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്ബളം, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്- 5 ഒഴിവുകള്‍. ബിരുദം, എംബിഎ ആണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്ബളമായി ലഭിക്കുക.

പ്രൊജക്‌ട് എക്സിക്യൂട്ടീവ്- 5 ഒഴിവുകള്‍- കമ്പ്യൂട്ടർ സയൻസില്‍ അല്ലെങ്കില്‍ ഐടിയില്‍ ബിടെക്. അതുമല്ലെങ്കില്‍ എംസിഎ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 35 വയസ്. ശമ്പളം 30,000.

ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്-2 ഒഴിവുകള്‍-ബിരുദം എംബിഎ അല്ലെങ്കില്‍ സിഎ/ സിഎംഎ. ഉയർന്ന പ്രായപരിധി 35 വയസ്. ശമ്ബളം 40,000 രൂപ.

ഐടി അനലിസ്റ്റ്-ഒരു ഒഴിവ്. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്. 40,000 രൂപ ശമ്ബളം.

താത്പര്യമുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഏപ്രില്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന ദിനം.