റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത: വെള്ള, നീല റേഷൻ കാർഡുകള്‍ക്ക് മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകള്‍ക്ക് ഒരു സന്തോഷവാർത്ത.

പൊതുവിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻ കാർഡുകള്‍ മുൻഗണനാ വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറ്റാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നു.
ഈ അവസരം പ്രയോജനപ്പെടുത്തി അർഹരായവർക്ക് പിങ്ക് കാർഡിലേക്ക് മാറാവുന്നതാണ്.

ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളവർ അപേക്ഷയുടെ സ്ഥിതി പരിശോധിക്കുകയും വെരിഫൈഡ് ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ കാണുകയാണെങ്കില്‍ ഡിസംബർ 31ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് തന്നെ തിരുത്തി സമർപ്പിക്കേണ്ടതാണ്.