പെരുമ്പാവൂർ: നാല് കിലോ കഞ്ചാവുമായി അസാം സ്വദേശിയെ പൊലീസ് പിടികൂടി. അസാം നൗഗാവ് സ്വദേശി റബ്ബുല്‍ ഇസ്ലാമാണ് (23) പിടിയിലായത്.
പെരുമ്പാവൂർ എഎസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പംപടി പൊലീസും ചേർന്ന് കുറുപ്പംപടി ടൗണില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍നിന്ന് കഞ്ചാവ് എത്തിച്ച് 500 രൂപ നിരക്കില്‍ ചെറിയ പൊതികളിലാക്കി വില്പന നടത്തുകയായിരുന്നു രീതി. ഒരു വർഷമായി ഇയാള്‍ കുറുപ്പംപടിയില്‍ താമസിച്ചുവരികയാണ്.
എഎസ്.പി ഹാർദിക് മീണ, ഇൻസ്‌പെക്ടർ കെ.വി. രാജേഷ്‌കുമാർ, എസ്.ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എ.എസ്.ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, പി.എ. ഷംസു, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സല്‍, ബെന്നി ഐസക്, റോബിൻ ജോയി, കെ.എ. നൗഫല്‍, അരുണ്‍കരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
