കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍.
ചുണ്ടേല്‍, കാരികത്ത് വീട്ടില്‍, കെ.എം. അഷ്‌റഫ്(54)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിഠായി വാങ്ങാന്‍ ചുണ്ടേല്‍ ടൗണിലുള്ള തനിമ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.
കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
