പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ മാനഭംഗം നടത്തിയ കേസില്‍ ; ഹയര്‍സെക്കൻഡറി സ്‌കൂള്‍ അദ്ധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു.

 

നാദാപുരം: പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ ആണ് സംഭവം നടന്നത്. മേമുണ്ട ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അദ്ധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.

ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെയാണ് അദ്ധ്യാപകൻ കുട്ടിയെ കടന്നു പിടിച്ചത്. 2023 ഫെബ്രുവരി 22-നാണ് സംഭവം. മറ്റൊരു സ്‌കൂളില്‍ പരീക്ഷയുടെ ഇൻവിജിലേറ്ററായിരിക്കേ ലാലു വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. ചോമ്ബാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൻസ്‌പെക്ടര്‍ ശിവൻ ചോടോത്താണ് അന്വേഷണം നടത്തി കുറ്റപത്രംസമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സിവില്‍ പൊലീസ് ഓഫീസര്‍ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു