അവിചാരിതമായി ആമാശയത്തില്‍ ബ്ലേഡ് കുടുങ്ങി; അത്യപൂര്‍വ്വ എന്‍ഡോസ്‌കോപ്പിയിലൂടെ യുവാവിനെ രക്ഷപ്പെടുത്തി കോട്ടയം കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം

കോട്ടയം: പലതരം അബദ്ധങ്ങളിലൂടെ ശരീരത്തിന് ഉള്ളില്‍ കടന്നാല്‍ മരണം തന്നെ സംഭവിച്ചേക്കാവുന്ന വസ്തുക്കളെ നിര്‍ണ്ണായകമായ ഓപ്പറേഷനിലൂടെ പുറത്തെടുത്ത വാര്‍ത്തകള്‍ പലപ്പോഴായി വാര്‍ത്താ മാധ്യമങ്ങളില്‍ വരാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നിന്നും വരുന്നത്.
അവിചാരിതമായി ആമാശയത്തില്‍ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്താണ് കോട്ടയം കാരിത്താസ് ആശുപത്രിയും അവിടുത്തെ വിദഗ്ധ സംഘവും കൈയ്യടി നേടുന്നത്.

വളരെ അവിചാരിതമായി ആണ് ഇരുപത്തിയൊന്നുകാരന്റെ ഉള്ളിലേക്ക് ബ്ലേഡ് കുടുങ്ങുന്നത്. ഈ ബ്ലേഡ് അത്യപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്ത് കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.

കലശലായ പുറം വേദനയെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരന്‍ കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്‌കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു.

അയോര്‍ട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.

കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.