രഹസ്യവിവരം നിര്‍ണായകമായി; റാന്നിയില്‍ യുവാവ് കാറിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

പത്തനംതിട്ട: റാന്നിയില്‍ യുവാവ് കാറിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

റാന്നി സ്വദേശി അമ്പാടിയുടെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് അമ്പാടിയെ കാറിടിക്കുന്നത്.

റോഡപകടത്തില്‍ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാല്‍ പിന്നീടാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും സംശയുണ്ടായത്.

വിശദമായ അന്വേഷണത്തില്‍ അമ്പാടിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
ഇന്നലെ രാത്രി 9.30-ന് മന്ദമരുതിലാണ് റോഡ് മുറിച്ച്‌ കടക്കവേ വാഹനമിടിച്ച്‌ അമ്പാടിക്ക് ഗുരുതരമായി പരിക്കേറ്റത്. കാർ നിർത്താതെ പോകുകയും ചെയ്തു.

തുടർന്ന് പ്രദേശവാസികള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അർധരാത്രിയോടെ മരണമടഞ്ഞു.