തിരുവനന്തപുരം: കൊടുംചൂടിനിടെ ആശ്വാസമായി മഴയെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇന്ന് രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ന് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലർട്ടാണ് നല്‍കിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മറ്റിടങ്ങളില്‍ നേരിയ മഴ സാധ്യത കണക്കിലെടുത്ത് ഗ്രീൻ അലർട്ടാണ്.
മഴ മുന്നറിയിപ്പ്
മെയ് 1 – യെല്ലോ അലർട്ട് – കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, മറ്റ് ജില്ലകളില്‍ ഗ്രീൻ അലർട്ട്
മെയ് 2 – യെല്ലോ അലർട്ട് – ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, മറ്റിടങ്ങളില്‍ ഗ്രീൻ അലർട്ട്
മെയ് 3 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
മെയ് 4 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
