വനിതാ എംപിയോട് മോശമായി പെരുമാറി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ഡല്‍ഹി: ബിജെപി എംപി ഫാംഗ്നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്നാരോപിച്ച്‌ രാഹുല്‍ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അദ്ധ്യക്ഷനോടും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

നാഗാലാൻഡില്‍ നിന്നുള്ള എംപിയാണ് ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെന്റില്‍ നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ തന്റെ അടുത്തുവന്ന് ആക്രോശിച്ചെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും ഇവർ ആരോപിച്ചിരുന്നു.

തന്റെ അന്തസും ആത്മാഭിമാനവും രാഹുല്‍ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ പരാതിപ്പെടുകയുണ്ടായി.