ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദര്‍ശനം; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടൻ ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ദിലീപ് 7 മിനിറ്റോളം മറ്റ് ഭക്തർക്ക് തടസമുണ്ടാക്കി സോപാനത്തില്‍ നിന്നെന്ന് കോടതിക്ക്‌ ബോധ്യപ്പെട്ടിരുന്നു .

ദിലീപിന്‍റെ ദർശനത്തില്‍ വലിയ വിമർശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ഭക്തരെ തടയാൻ ആരാണ് അധികാരം നല്‍കിയതെന്നും എന്ത് പരിഗണനയാണ് ഇത്തരം ആളുകള്‍ക്ക്‌ ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകള്‍ എന്നിവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദേവസം ബോർഡ് മറുപടി നല്‍കി.

ആർക്കും പ്രത്യേക പരിഗണന നല്കരുതെന്ന് നിർദേശിച്ച കോടതി ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ദേവസം ബോർഡും സ്പെഷ്യല്‍ പൊലീസും ശ്രദ്ധിക്കണമെന്നും നിർദേശിച്ചിരുന്നു.