ന്യൂയോര്‍ക്ക് സിറ്റി: ദേഷ്യം വന്നാൽ എല്ലം ക്ഷമിച്ച് ഇരിക്കുന്നവർ വളരെ കുറവായിരിക്കും. എന്നാൽ, മറ്റൊരു വിഭാഗം നേരെ തിരിച്ചാണ്. ഏതെങ്കിലും രീതിയിൽ ദേഷ്യം തീർക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇതിന് സഹായിക്കുന്ന ഒരു സ്ഥാപനം തന്നെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
എന്തെങ്കിലും പ്രശ്നങ്ങള്‍ മനസിലുണ്ടെങ്കില്‍ ആ സ്ട്രസ് റിലീസ് ചെയ്യുന്നതിനായി കണ്ണില്‍ കാണുന്നതെന്തും തല്ലി പൊളിക്കാന്‍ സഹായിക്കുകയാണ് ഇവർ ചെയ്യുന്നത്. കൊവിഡ് കാലത്ത് ജപ്പാനിലാണ് ഈ ആശയം തുടങ്ങിവെച്ചത്. എന്നാൽ, ഇപ്പോൾ ബെംഗളൂരിലും ചെന്നൈയിലും റേജ് റൂമുകള്‍ തുറന്നിരിക്കുകയാണ്.
ബിസിനസ്ബുള്ള്സ് ഡോട്ട് ഇന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ന്യൂയോര്‍ക്ക് സിറ്റിയിലെ പഞ്ചിംഗ് ബാഗുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരുടെ ശ്രദ്ധ നേടി. ഈ പഞ്ചിംഗ് ബാഗുകൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. അതേസമയം, ഈ പഞ്ചിംഗ് ബാഗുകള്‍ 2019 ല്‍ ന്യൂയോര്‍ക്ക് സിറ്റി ഡിസൈന്‍ വീക്കിനിടെയില് പ്രത്യക്ഷപ്പെട്ടവയാണ്.
ജോർജിയ ആസ്ഥാനമായുള്ള ഡിസൈൻ സ്റ്റുഡിയോ സ്റ്റുഡിയോ അവരുടെ പുതിയ ആശയം ന്യൂയോര്‍ക്ക് സിറ്റിയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ദേഷ്യമോ, സങ്കടമോ മറ്റ് എന്ത് അസ്വസ്ഥതകളുമാകട്ടെ നിങ്ങളുടെ പ്രശ്നങ്ങള്‍ ഇടിച്ച് തീര്‍ക്കാന്‍ ഒരു പൊതു സ്ഥലം.
ഇങ്ങനെ ന്യൂയോര്‍ക്ക് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ മഞ്ഞ നിറത്തോട് കൂടിയ പഞ്ചിംഗ് ബാഗുകള്‍ പൊതു നിരത്തുകളിലെ വിളക്ക് കാലുകളിലും മറ്റും പ്രത്യക്ഷപ്പെട്ടു. ഈ ബാഗുകളില്‍ ചുരുട്ടിപ്പിടിച്ച ഒരു മുഷ്ടിയുടെ ചിത്രവും ഒപ്പം പബ്ലിക് പഞ്ചിംഗ് ബാഗ് എന്നും എഴുതിയിരുന്നു. ഏറ്റവും താഴെയായി നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കണം എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
ഓരോ മനുഷ്യനും ഓരോ ദിവസവും നിരവധി നിരാശകളിലൂടെയാണ് കടന്ന് പോകുന്നത്. കാരണം നമ്മള് മനുഷ്യരാണ്. ഒരു പൊതുസ്ഥലത്ത് വ്യക്തിപരവും കൂട്ടായതുമായി പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യുന്നതിനുള്ള ആരോഗ്യകരമായ ഒരു മാര്‍ഗ്ഗമാണിതെന്നും ഡിസൈനല്‍ സ്റ്റുഡിയോ വ്യക്തമാക്കുന്നു.
ആരോഗ്യകരമായ സ്ട്രെസ് മാനേജ്മെന്റ് ആശയം പെട്ടെന്ന് തന്നെ നഗരത്തിലെ ആളുകള്‍ ഏറ്റെടുത്തു. കുട്ടികളും മുതിർന്നവരും ആയ പലരും തങ്ങളുടെ ‘കലിപ്പ്’ തീര്‍ക്കാന്‍ പഞ്ചിംഗ് ബാഗുകള്ക്കടുത്തേക്ക് ഓടിയെത്തി.
