മിനി സ്ക്രീൻ സീരിയല്‍ താരം പ്രിയ അന്തരിച്ചു; മരണവാര്‍ത്ത പങ്കുവച്ച്‌ കിഷോര്‍ സത്യ

 

 

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. ഗർഭിണിയായിരുന്ന പ്രിയ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.കുഞ്ഞ് ഐസിയുവിലാണ്.

സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത പങ്കുവച്ചത്.

മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച്‌ പെട്ടന്ന് കാര്‍ഡിയാക്, ഉണ്ടാവുകയായിരുന്നു.