കോട്ടയം പൊൻകുന്നം ബസ് സ്റ്റാൻഡിൽ മാരുകായുധങ്ങളുമായി ജനങ്ങളെ ഭീഷണിപ്പെടുത്തിയ കേസ് ;രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ച് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി

കാഞ്ഞിരപ്പള്ളി: മാരകായുധങ്ങളുമായി ജനങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം.

കേസിലെ രണ്ടാം പ്രതി വെള്ളാവൂർ കുളത്തിങ്കല്‍ അഞ്ചാനിയില്‍ സുജിത്തിനാ (20) ണ് ജാമ്യം ലഭിച്ചത്.

പോലീസ് പട്രോളിങ്ങ് നടത്തുന്നതിനിടെ രണ്ടുപേർ പെൻകുന്നം ബസ്റ്റാന്റിൽ വടിവാള്‍ വിശി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് കണ്ടുവെന്നാണ് കേസ്.

രണ്ടാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ഷാമോൻ ഷാജിയാണ് ഹാജരായത്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.