ബസ് സ്റ്റോപ്പിൽ നിന്ന് മരുമകളെ കൂട്ടാൻ എത്തിയ മധ്യവയസ്കന് നേരെ യുവാവിന്റെ ആക്രമണം; ഇടിച്ചു വീഴ്ത്തുകയും ചെവി കടിച്ചെടുക്കുകയും ചെയ്തു; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 55 കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേർത്തല : പള്ളിപ്പുറത്ത് ബസ് സ്റ്റോപ്പില്‍ നിന്ന് മരുമകളെ കൂട്ടാനെത്തിയ 55 കാരന് നേരേ യുവാവിൻ്റെ ആക്രമണം. പള്ളിപ്പുറത്ത് ആറാം മൈലില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് ആക്രമണമുണ്ടായത്.

തൃക്കാക്കര മോഡല്‍ എൻജിനീയറിംഗ് കോളേജ് ജീവനക്കാരൻ ഗോകുലത്തില്‍ ഗോപകുമാർ(55) ന് നേരെയായിരുന്നു ആക്രമണം.

യാതൊരു കാരണവുമില്ലാതെ യുവാവ് ഇയാളെ ആക്രമിക്കുകയും ചെവി കടിച്ചു പറിക്കുകയുമായിരുന്നു. ആക്രമണം നടത്തിയ പള്ളിപ്പുറം കിഴക്കേ തമ്ബുരാങ്കല്‍ രജീഷിനെ(43)ചേർത്തല പൊലീസ് പിടികൂടി.

ബസ് സ്റ്റോപ്പില്‍ മരുകളെ കാത്തുനില്‍ക്കുമ്ബോഴാണ് അപ്രതീഷിതമായി അക്രമി ഇടിച്ചു വീഴ്ത്തി ചെവികടിച്ചെടുത്തത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഗോപകുമാറിനെ അടിയന്തര ശസ്ത്രക്രീയക്കു വിധേയനാക്കി.