കോട്ടയം: നഗരമധ്യത്തിൽ ചൊല്ലിയൊഴുക്കം റോഡിൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ ഡെൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വൻ ശേഖരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇതുനുമുമ്പും ഇതേ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. ഡോഗ് സ്ക്വാഡ് അടക്കമുള്ളവയും സ്ഥലത്ത് പരിശോധനയ്ക്കായി എത്തി.
ഇതേ വീട് കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ മുമ്പും കഞ്ചാവ് കച്ചവടം നടത്തിയിരുന്നതാണ്. കോളേജ് വിദ്യാർത്ഥികൾക്കടക്കം വിതരണം ചെയ്യുന്നതിനുള്ള കഞ്ചാവാണ് ഇവിടെ സൂക്ഷിച്ചിരുന്നത് എന്നാണ് സൂചന.
