മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ച്‌ വയനാട്ടിലെത്തി; സ്കൂള്‍ വിദ്യാര്‍ത്ഥിനിടെ ലൈംഗികപീഡനത്തിനിരയാക്കിയത് മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച്; രണ്ട് പേർ അറസ്റ്റില്‍

വെള്ളമുണ്ട: സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേർ പിടിയില്‍.

തിരുവനന്തപുരം കരമന സ്വദേശി സുനില്‍കുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട് മക്കിയാട് സജീർ കോമ്പി എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വെള്ളമുണ്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച്‌ കുട്ടിയെ വാടക ക്വാർട്ടേസില്‍ എത്തിച്ചായിരുന്നു ലൈംഗികപീഡനത്തിന് ഇരയാക്കിയത്. സ്ഥിരമായി മേല്‍വിലാസമില്ലാത്ത സുനില്‍ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

തിരുവനന്തപുരം സ്വദേശിയായ സുനില്‍ കുമാർ ചെറുപ്പത്തില്‍ നാട് വിട്ട് വ്യത്യസ്ത മേല്‍വിലാസത്തില്‍ ജീവിച്ചു വരുകയായിരുന്നു. മൂന്ന് കല്യാണം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബർ 17ന് റജിസ്റ്റർ ചെയ്ത കേസില്‍ പൊലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്.