9 കിലോ കഞ്ചാവും 7 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ; രഹസ്യ വിവരത്തെ തുടർന്ന് റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്

തൃശ്ശൂർ: തൃശൂ‍ർ വരവൂർ കൊറ്റുപുറത്ത് പരിശോധനയില്‍ കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍. വരവൂർ സ്വദേശികളായ പ്രമിത്ത്‌, വിശ്വാസ്‌, വേളൂർ സ്വദേശി സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊറ്റുപുറത്ത് റിസോർട്ടിൽ നിന്നാണ് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.