സ്വന്തം ലേഖിക
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ യുവ മോര്‍ച്ച നേതാവിനും പങ്കുടെന്നും പൊലീസ്. പത്തനംതിട്ടയിലെ യുവമോര്‍ച്ച നേതാവ് രാജേഷ് എന്ന ശ്രീരൂപാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അഖില്‍ സജീവിന്റെ മൊഴി അനുസരിച്ച് നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്നാണ്.
അഖില്‍ സജീവിനെ സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകര്‍ റഹീസ് ഉള്‍പ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖില്‍ സജീവ് മൊഴി നല്‍കിയത്.
