പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ച: പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി;ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 

ന്യൂഡൽഹി : പാര്‍ലമെന്‍റിലെ അതിക്രമത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.രാവിലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പഴുതടച്ച സുരക്ഷാസംവിധാനമുണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം.

ഈ സാഹചര്യത്തില്‍ പാര്‍ലമെന്‍റിലുണ്ടായ അക്രമം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പ്രധാനമന്ത്രി കടുത്ത അതൃപ്തി അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുളളവവും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു