‘രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല; നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു’; പന്തീരാങ്കാവ് ഗാ‍ര്‍ഹിക പീഡനക്കേസില്‍ മൊഴി മാറ്റി; ക്ഷമാപണം നടത്തി പരാതിക്കാരി

കോഴിക്കോട്: പന്തീരാങ്കാവ് ഗാ‍ർഹിക പീഡനക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി.

കേസിലെ പ്രതി രാഹുല്‍ നിരപരാധി ആണെന്ന് യുവതി പറഞ്ഞു.

സമൂഹമാധ്യമം വഴി ആണ് യുവതിയുടെ വെളിപ്പെടുത്തല്‍. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത് എന്നും യുവതി പറഞ്ഞു.

രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു.