നീരൊഴുക്ക് കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു

തെന്മല: നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു.

വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവായതാണ് തിരിച്ചടിയായത്.
ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികള്‍ക്ക് കുളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.

എല്ലാവർഷവും മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ജലപാതം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസണ്‍ നീണ്ടുപോകുകയായിരുന്നു.

മഴക്കാലമാകുന്നതോടെ വീണ്ടും സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.