‘കാണുമ്പോള്‍ വീണാ ജോര്‍ജ് അവശയായിരുന്നു, ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല’; എ എൻ ഷംസീര്‍

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തില്‍ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു.

ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ. ആയുധം കൊണ്ടാണ് പരുക്കെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ കാണുമ്പോള്‍ ആരോഗ്യമന്ത്രി അവശയായിരുന്നു.

 

സഭാംഗം അവശയായി പ്ലാറ്റ്ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേ ഭാരതില്‍ കയറി പോകാൻ എനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയെന്നും സ്‌പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെണ്‍കുട്ടികള്‍ സമരത്തിന് വന്നില്ല.

 

പങ്കെടുക്കുമ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും. ജയിലില്‍ കിടത്തിയത് എന്തോ അപരാധം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യത്തില്‍ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിൻറെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരുമെന്നും എ എൻ ഷംസീർ വ്യക്തമാക്കി.

 

സ്പീക്കർ എന്ന നിലയില്‍ അവസാനത്തെ പരിപാടിയാണ്. മൂന്നരവർഷത്തില്‍ ഏറെ സ്പീക്കർ ആയി ഇരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്കാരങ്ങള്‍ നടപ്പാക്കി. പൊതുജനങ്ങള്‍ക്കായി സഭ തുറന്ന് കൊടുത്തു. ലൈബ്രറിയും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.പുസ്തകോത്സവം സംഘടിപ്പിച്ചു. സാമാജികർ സഭയെ ഗൗരവമായി കാണണമെന്ന് ഷംസീർ പറഞ്ഞു.

 

ഇതാണ് ഇനി വരാൻ പോകുന്നവരോട് പറയാൻ ഉള്ളത്. സമാജികർ സഭക്ക് ഉള്ളില്‍ ഇരിക്കണം .രണ്ട് ഭാഗത്തും ഈ സ്ഥിതി ഉണ്ട്. പുതിയതായി വരുന്ന MLA മാർ സഭയെ ഗൗരവമായി കാണണം. സ്പീക്കർ ആയി ഇരുന്നപ്പോള്‍ ഏറെ അഭിമാനം ഉണ്ടായി. പാർട്ടിയും ജനവും ഏല്പിച്ച ദൗത്യം നല്ല രീതിയില്‍ ചെയ്തു.

 

ഭരണ പ്രതിപക്ഷ വ്യത്യമില്ലാതെ സഭക്ക് ഉള്ളില്‍ നടക്കുന്ന പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ട്. പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിർവഹിച്ചു. രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും. തുടർഭരണം ഉറപ്പ് എന്നും ഷംസീർ കൂട്ടിച്ചേർത്തു.