കോട്ടയം: കോട്ടയം കങ്ങഴയില്‍ യുവാവിന്റെ ദേഹത്തേക്ക് കാട്ടുപന്നികള്‍ വീണു.
മുണ്ടത്താനം കുന്നിനി മുക്കുങ്കല്‍ അജേഷ് സണ്ണി (35)യുടെ ദേഹത്തേക്കാണ് കാട്ടുപന്നികള്‍ വീണത്.
സംഭവത്തില്‍ അജേഷിൻ്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വലതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്.
തള്ളവിരലും മറ്റൊരു വിരലും ഒടിയുകയും നഖം ഇളകിപ്പോകുകയും ചെയ്തു. കാലിന്റെ മുട്ടിനും പരിക്കുണ്ട്. അജേഷിനെ ആദ്യം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയ ശേഷം പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അജേഷിന്റെ കാലിലും വിരലുകളിലും കല്ലും വീണു. അജേഷ് ഒച്ചവെച്ചതോടെ കാട്ടുപന്നിക്കൂട്ടം സമീപത്തെ പറമ്പിലേക് പോയി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരും വീട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
വിവരം വനംവകുപ്പിനെ അറിയിച്ചു ആശുപത്രിച്ചെലവും നഷ്ടപരിഹാരവും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായും പഞ്ചായത്തംഗം എ.എം. മാത്യു ആനിത്തോട്ടം വ്യക്തമാക്കി.
