11 ദിവസമായി വനിതാ ജയിലില്‍; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.

തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യഹർജിയില്‍ തീർപ്പ് കല്‍പ്പിക്കുക. കഴിഞ്ഞ 11 ദിവസമായി പളളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയുള്ളത്.
ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറയുക.

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂർ നീണ്ട വാദം നടത്തിയിരുന്നു. കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി.

കളക്ടറോട് എ.ഡി.എം കുറ്റസമ്മതം നടത്തിയതെന്തിനെന്നാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.