കുമരകത്തെ മാറ്റിയെടുക്കാൻ കാലം കരുതി വച്ച കരുത്തൻ..! ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായ പി കെ വൈശാഖ് കുമരകത്ത് യുഡിഎഫ് സ്ഥാനാർഥി; തുറുപ്പുചീട്ട് ഇറക്കി കോട്ടയം ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിക്കാൻ കച്ചക്കെട്ടി കോൺഗ്രസ്സ്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് കോട്ടയത്ത്‌ 16 സീറ്റിൽ മത്സരിക്കും.

ജില്ലാ പഞ്ചായത്ത്‌ ഭരണം ലഭിക്കുന്നതിൽ നിർണായകമാവുന്ന കുമരകം തിരികെ പിടിക്കാൻ നിലവിലെ ജില്ലയിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരിൽ പ്രമുഖനായ യൂത്ത് കോൺഗ്രസ്സ് നേതാവ് പി കെ വൈശാഖിനെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ വീട് ഉൾപ്പെടുന്ന കുറിച്ചി ഡിവിഷനിലെ ജില്ലാപഞ്ചായത്ത്‌ മെമ്പറാണ് പി കെ വൈശാഖ്.

കുറിച്ചി ഇടത്കോട്ട പിടിച്ചെടുത്തു, ജനഹൃദയങ്ങൾ കീഴടക്കിയ യുവനേതാവിനായി കുമരകം, തിരുവാർപ്പ്, അയ്മനം മണ്ഡലം കോൺഗ്രസ്സ്, യു ഡി എഫ് കമ്മറ്റികളുടെ ആവിശ്യം ജില്ലാ കോൺഗ്രസ്സ് നേതൃത്വം അംഗീകരിച്ചു.
സ്ഥാനാർഥികളെ പ്രഖ്യാപനം പൂർത്തീകരിക്കാത്ത വൈക്കത്ത് കെ ബിനുമോനും വെളളൂരിൽ വിജയമ്മ ബാബുവും മത്സരിക്കും.

കെ പി സി സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ് വാകത്താനം, തലയാഴം : എം മുരളി നീണ്ടൂർ, കടുത്തുരുത്തി : ആൻ മരിയ ജോർജ്, ഉഴവൂർ : അനിത രാജു, പൂഞ്ഞാർ : ആർ ശ്രീകല, മുണ്ടക്കയം : ജി ജീരാജ്, എരുമേലി : ആശാ ജോയ്, പൊൻകുന്നം : അഭിലാഷ് ചന്ദ്രൻ, അയർക്കുന്നം : ഗ്രെസ്സി കരിമ്പന്നൂർ, പുതുപ്പള്ളി : സിനി മാത്യു, കുറിച്ചി: ബെറ്റി ടോജോ, പാമ്പാടി : പി എസ്‌ ഉഷാകുമാരി, തലനാട് : ബിന്ദു സെബാസ്റ്റ്യൻ എന്നിവരുടെ ലിസ്റ്റ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.