ലീക്ക്ഡ് വീഡിയോയിലുളളത് ഓവിയയോ? ആസ്വദിക്കൂവെന്ന് മറുപടി; താരത്തിന് രൂക്ഷമായ വിമർശനങ്ങൾ; വെറൈറ്റി പ്രതികരണവുമായി താരം

കൊച്ചി: ബിഗ്ബോസിലൂടെ തമിഴ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഓവിയ.

പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് മലയാളത്തില്‍ നിന്ന് മാറി തമിഴില്‍ സജീവമാകുകയായിരുന്നു ഓവിയ. ബിഗ്ബോസില്‍ തന്റെതായ അഭിപ്രായത്തില്‍ ഉറച്ചുനിന്ന താരത്തിന് വലിയ ആരാധക വൃന്തം തന്നെയുണ്ട്.

ഇപ്പോഴിതാ ഓവിയയുടെ പേരില്‍ ഒരു സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. താരത്തിന് രൂക്ഷമായ വിമർശനങ്ങളാണ് വീഡിയോയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്നത്. പിന്നാലെ വീഡിയോക്ക് ഓവിയ നല്‍കിയ പ്രതികരണമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ പേരിലുള്ള വീഡിയോ പ്രചരിക്കുമ്പോള്‍ ആരാധകർക്ക് ഹായ് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഓവിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് വന്ന കമന്റുകള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.

വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം, 17 സെക്കന്റുണ്ട് എന്നീ കമന്റുകള്‍ക്ക് ആസ്വദിക്കൂ എന്നായിരുന്നു ഓവിയയുടെ മറുപടി. വീഡിയോക്ക് കുറച്ച്‌ കൂടി ദൈർഘ്യം വേണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തപ്പോള്‍ അടുത്ത തവണ ആകട്ടെയെന്നും താരം പ്രതികരിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ ലിങ്കും ഒരാള്‍ ഓവിയയോട് ആവശ്യപ്പെട്ടു.