പമ്പാനദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ഒരാഴ്ചക്കു ശേഷം കണ്ടെത്തി, കിട്ടിയത് 8 കിലോമീറ്റർ അകലെയുള്ള തടി ഡിപ്പോയുടെ സമീപത്തുനിന്നും

ആലപ്പുഴ: ഒരാഴ്ച മുമ്പ് പരുമല പന്നായി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.

മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണന്റെ (34) മൃതദേഹമാണ് 8 കിലോമീറ്റർ അകലെയുള്ള വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും ഇന്നലെ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പമ്പാനദിയിൽ ചാടിയത്.

ചെരിപ്പും മൊബൈൽ ഫോണും പാലത്തിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു. 2 ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകൾ : ഋതിക രഞ്ജിത്