സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയില്‍ 14 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതിയ്ക്ക് 80 വര്‍ഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2020 ല്‍ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയുടെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്.
