സംസ്ഥാനത്ത് വീണ്ടും നിപ ഭീതി; കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം; പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ്

മലപ്പുറം: വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തി. പുണെ വൈറോളജി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ ബാധ സ്ഥിരീകരിക്കാനാകൂ.

ബെംഗളൂരുവില്‍ വിദ്യാർത്ഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് നാട്ടിലെത്തിയത്. തുടർന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നതായാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. രണ്ടുമാസം മുമ്പ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരൻ നിപ ബാധിച്ച്‌ മരിച്ചിരുന്നു.