ചായപ്പൊടിയും വെള്ളവും മതി; അഞ്ച് മിനിട്ടില്‍ ഡൈ റെഡി; എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും

കോട്ടയം: പ്രായഭേദമില്ലാതെ ഇപ്പോള്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറല്‍ വഴികളും മാർക്കറ്റില്‍ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നരാകും നിങ്ങള്‍.

ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്. എന്നാല്‍, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.

ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയില്‍ കൃത്യമായി ചെയ്‌താല്‍ ശരിയായ ഫലം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങള്‍

ചായപ്പൊടി – 2 ടീസ്‌പൂണ്‍

നെല്ലിക്കപ്പൊടി – 4 ടീസ്‌പൂണ്‍

വെള്ളം – 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്ബ് ചീനച്ചട്ടിയില്‍ ചായപ്പൊടിയും നെല്ലിക്കപ്പൊടിയും ചെറിയ ചൂടില്‍ വറുത്തെടുക്കുക. നന്നായി ചൂടാകണം. പക്ഷ, കരിയാൻ പാടില്ല. ശേഷം തണുക്കുമ്ബോള്‍ ഇതിനെ മിക്‌സിയുടെ ജാറിലിട്ട് പൊടിക്കണം. ഈ പൊടിയെ വീണ്ടും ഇരുമ്ബ് ചീനച്ചട്ടിയിലാക്കി വെള്ളമൊഴിച്ച്‌ ചൂടാക്കി കുറുക്കിയെടുക്കണം. ഈ ഡൈ ഒരു ദിവസം മുഴുവൻ ഇരുമ്ബ് ചീനച്ചട്ടിയില്‍ തന്നെ വയ്‌ക്കുക. പിറ്റേ ദിവസം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആദ്യ ഉപയോഗത്തില്‍ തന്നെ വലിയ മാറ്റം കാണാൻ സാധിക്കുന്നതാണ്.