യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ഉത്സവ സീസണിലെ ജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം; കൊല്ലം-കോട്ടയം-എറണാകുളം റൂട്ടില്‍ അഞ്ച് ദിവസം രാവിലെ മെമു സര്‍വീസ്; സമയക്രമം അറിയാം

കോട്ടകം: ഉത്സവ സീസണിലെ ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി പാലരുവിയുടെയും വേണാടിന്റെയും ഇടയില്‍ മേമു സർവീസ് ആരംഭിക്കുന്നു.

ആഴ്ചയില്‍ അഞ്ചുദിവസമാണ് സർവ്വീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളില്‍ ട്രെയിൻ ഉണ്ടായിരിക്കുന്നല്ല.

കൊല്ലം-കോട്ടയം-എറണാകുളം റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ആണ് സർവീസ് നടത്തുക. ഒക്ടോബർ ഏഴാം തീയതി മുതല്‍ ആരംഭിക്കുന്ന ട്രെയിനുകള്‍ ജനുവരി മൂന്നാം തീയതി വരെ സർവ്വീസ് നടത്തും.

കൊല്ലത്തു നിന്നും രാവിലെ 6.15ന് സർവീസ് ആരംഭിക്കുന്ന ട്രെയിന് കോട്ടയം വഴി എറണാകുളത്ത് 9.35ന് എത്തിച്ചേരും. 9.50ന് എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് പോകുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് എത്തിച്ചേരും.