തിരുവനന്തപുരം : വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.
കൊല്ലം ജില്ലയില്‍ പത്തനാപുരത്താണ് നവകേരള സദസ്സ് പര്യടനം ആരംഭിച്ചത്. ഇന്നലെ രാത്രി കുന്നത്തൂരില്‍ പര്യടനം പൂര്‍ത്തിയാക്കി. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര, കുന്നത്തൂര്‍ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പര്യടനം. ഇന്നലെ കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ നവകേരള സദസ്സ് പര്യടനം നടന്നു.
കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോടി കെട്ടിയ വടി കൊണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത് സംഘര്‍ഷത്തിന് വഴിതെളിച്ചു.
