നവകേരള സദസിനെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

പാലക്കാട് : നവകേരള സദസിനെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ. ഫാറൂഖിനെതിരെയാണ് കലാപാഹ്വാനത്തിന് തൃത്താല പൊലീസ് കേസെടുത്തത്. സി.പി.എം , ഡി.വൈ.എഫ്.ഐ നേതാക്കളുടെ പരാതിയിലാണ് കേസ്.

പോക്കറ്റടിക്കാരെയും കള്ളൻമാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികമാണെന്ന കുറിപ്പോടെ ആലിബാബയും 41 കള്ളൻമാരും എന്ന് ആലേഖനം ചെയ്ത ഒരു ചിത്രം സഹിതമാണ് ഫാറൂക്ക് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

നവംബര്‍ 19ലെ ഈ പോസ്റ്റിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് ഫാറൂക്ക് പറയുന്നു.