നവജാത ശിശുവിനെ കൊല പ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

 

തിരുവനന്തപുരം : തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.നെടുമങ്ങാട് ആനാട് വാഴമല സെറ്റില്‍മെന്‍റ് കോളനി നിവാസികളായ സുമ(37), സുമയുടെ മാതാവ് കുമാരി(61) എന്നി വരെയാണ് ശിക്ഷിച്ചത്.

പ്രതികള്‍ ഏഴ് വർഷം കഠിന തടവ് അനുഭവിക്കാനും 30,000 രൂപ പിഴയൊടുക്കാനും ജഡ്ജി പ്രസുൻമോഹൻ ഉത്തരവിട്ടു.2013 ജൂലൈ 22ന് രാത്രി എട്ടു മണിക്കാണ് സംഭവം നടന്നത്. സുമ തന്‍റെ അവിഹിത ഗർഭം മറയ്ക്കാൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍കുഴിച്ചിടുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.