ദിവസവും രാവിലെ ഓരോ ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാലോ? ഈ മാറ്റങ്ങള്‍ തേടിയെത്തും; ഗുണങ്ങള്‍ ഞെട്ടിക്കും

കോട്ടയം: ആരോഗ്യം സംരക്ഷിക്കാൻ പലവഴികള്‍ നാം തേടാറുണ്ട്. എന്നാല്‍ കൃത്യമായ ഉപദേശമൊന്നും കൂടാതെയുള്ള ഡയറ്റ് പോലെയുള്ള കാര്യങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് പ്രധാന വസ്‌തുത.

എന്നാല്‍ അത് പലർക്കും അറിയില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ ഏത് രീതിയിലുള്ള മാറ്റം വേണമെന്ന് ഒരു ഡയറ്റീഷ്യന് മാത്രമേ നിർദ്ദേശിക്കാൻ കഴിയുകയുള്ളൂ. എങ്കിലും ചില കാര്യങ്ങള്‍ക്ക് നമുക്ക് അധികമായി ചെയ്യാം എന്ന് മാത്രം.

അത് ഭക്ഷണത്തില്‍ ചിലത് കൂട്ടിച്ചേർത്തുകൊണ്ടാണ്. പ്രധാനമായും പഴ വർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നത് എന്തുകൊണ്ടും നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യും. നമുക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പഴങ്ങളില്‍ ഒന്നായ ഓറഞ്ചാണ് കഴിക്കുന്നതെങ്കില്‍ പിന്നെന്ത് പറയാനാണ്? പക്ഷേ അത് ജ്യൂസ് ആയിട്ട് വേണം കുടിക്കാൻ.

നമ്മളില്‍ ഭൂരിഭാഗം പേർക്കും അറിയാത്ത ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട് ഓറഞ്ച് ജ്യൂസിന്. നമ്മുടെ നാട്ടില്‍ ഒക്കെയും സുലഭമായ താരതമ്യേന വില കുറഞ്ഞ ഓറഞ്ചിന് പക്ഷേ മറ്റ് പല വിലകൂടിയ പഴങ്ങളെക്കാള്‍ ഗുണങ്ങള്‍ അനവധിയാണ്. ഓറഞ്ചിന്റെ ഗുണങ്ങള്‍ നമ്മളെ കൂടുതലായി അത് കഴിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

സ്വാഭാവിക വിറ്റാമിൻ സി ഉറവിടം: നല്ല അളവില്‍ വിറ്റാമിൻ സി ലഭിക്കാനുള്ള ഏറ്റവും എളുപ്പ ഓറഞ്ച് ജ്യൂസ്. ഇത് പക്ഷേ പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് നിങ്ങളെ പ്രതിരോധ ശേഷിയുള്ളവരാക്കുന്നു.

വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയും: ഓറഞ്ച് ജ്യൂസ് കുടിക്കണം എന്ന് പറയുന്നതിന്റെ മറ്റൊരു പ്രധാന കാരണം അതിലെ ഉയർന്ന പൊട്ടാസ്യം സിട്രേറ്റ് ഉള്ളടക്കമാണ്. ഇത് മൂത്രത്തിലെ കാല്‍സ്യവുമായി ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ഓറഞ്ച് ജ്യൂസില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. നാരുകള്‍ ധാരാളമായി കഴിക്കുന്നത് മലബന്ധം പോലെയുള്ളവ മാറാനും സഹായിക്കും.