കണ്ണൂര്‍ സ്പെഷ്യല്‍ മുട്ടയപ്പം തയ്യാറാക്കിയാലോ? വളരെ സിംപിളായി രുചികരമായി തയ്യാറാക്കാവുന്ന റെസിപ്പി നോക്കാം

കോട്ടയം: കണ്ണൂർക്കാരുടെ ഒരു സ്പെഷ്യല്‍ മുട്ടയപ്പം തയ്യാറാക്കിയാലോ? വളരെ സിംപിളായി രുചികരമായി തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

പച്ചരി- 1 1/2 കപ്പ്
ചോറ്- 1/2 കപ്പ്
ഉപ്പ്- 1/2 ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം

ഒന്നര കപ്പ് പച്ചരി വെള്ളത്തില്‍ കുതിർത്തു വയ്ക്കാം. എട്ട് മണിക്കൂറെങ്കിലും അരി കുതിക്കേണ്ടതുണ്ട്. ശേഷം അതിലേയ്ക്ക് അര കപ്പ് വേവിച്ച ചോറും അര ടീസ്പൂണ്‍ ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം. ഈമാവ് പുളിപ്പിച്ചെടുക്കേണ്ട, ഇൻസ്റ്റൻ്റായി ഉപയോഗിക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോള്‍ ഒരു സ്പൂണ്‍ നിറയെ മാവ് അതിലേയ്ക്ക് ഒഴിക്കാം. തീ കുറച്ചു വച്ച്‌ ഇരുവശങ്ങളും വറുത്തെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.