തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. യുഡിഎഫ് കേരളത്തിൽ സീറ്റ് ഉറപ്പിക്കുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
14 മുതല്‍ 15 സീറ്റും യുഡിഎഫ് നേടുമെന്നും എല്‍ഡിഎഫ് 4 സീറ്റും നേടുമെന്നാണ് ടൈംസ് നൗ വ്യക്തമാക്കുന്നത്. എന്നാൽ ഒരു സീറ്റ് നേടി ബിജെപി അക്കൗണ്ട് തുറക്കുമെന്നും അഭിപ്രായപ്പെടുന്നു. ബിജെപി തൃശ്ശൂരില്‍ ജയിക്കുമെന്നാണ് പ്രവചനം. എന്നാൽ, എൽഡിഎഫിന് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു.
യുഡിഎഫിന് 17 മുതൽ 19 സീറ്റും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റും നേടുമെന്നും എബിപി സീ വോട്ടർ പ്രവചിച്ചു. ശക്തിയേറിയ പോരാട്ടം നേരിട്ട തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി അക്കൗണ്ട് തുറക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
