ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിലൊരു സ്നാക്ക് തയ്യാറാക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി; മുട്ടകുഴലപ്പം റെസിപ്പി ഇതാ

കോട്ടയം: എളുപ്പത്തിലൊരു സ്നാക്ക് തയ്യാറാക്കിയാലോ? മുട്ടകുഴലപ്പം റെസിപ്പി നോക്കാം. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

1. മൈദ -2 കപ്പ്
2. മുട്ട -1 എണ്ണം
3. ഉപ്പ് -ഒരു നുള്ള്
വിളയിക്കാന്‍
തേങ്ങ -1 മുറി ചിരകിയത്
പഞ്ചസാര -3 വലിയസ്പൂണ്‍
ഏലക്കാ പൊടിച്ചത് -3 എണ്ണം
കശുവണ്ടി ചെറുതായി അരിഞ്ഞത് -4 എണ്ണം
കിസ്മിസ്‌ -6 എണ്ണം
തയ്യാറാക്കുന്ന വിധം

മൈദയും മുട്ട പതപ്പിച്ചതും ഒരു നുള്ളുപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക, നേര്‍മ്മയായി. തേങ്ങ പഞ്ചസാരയും ഒരു സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി വിളയിച്ചെടുക്കുക. കശുവണ്ടിയും കിസ്മിസും ഏലക്കാപൊടിയും ചേര്‍ക്കുക.

നോണ്‍സ്റ്റിക്കിന്റെ വെള്ളയപ്പച്ചട്ടിയില്‍ ഒരു തവി ഒഴിച്ച്‌ നേരിയതായി ചുറ്റിച്ച്‌ നേരിയതായി മൊരിച്ച്‌ എടുക്കുക. മൊരിഞ്ഞ വശത്ത് തേങ്ങ വിളയിച്ചത് കുറച്ചിട്ട് ചുരുട്ടിയെടുക്കുക.