മുണ്ടക്കയം കോരുത്തോട് പള്ളിയിൽ മോഷണ ശ്രമം; കതക് കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ നിലവിളക്കിന്റെ ഒരു ഭാഗം മോഷ്ടിച്ചു; അന്വേഷണം ഊർജിതമാക്കി പോലീസ്

മുണ്ടക്കയം: കോരുത്തോട് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ പള്ളിയിൽ മോഷണശ്രമം.

കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണശ്രമം നടന്നത്. പള്ളിയുടെ കതക് കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ പള്ളിയിലെ നിലവിളക്കിന്റെ ഒരു ഭാഗം അപഹരിച്ചു.

ഞായറാഴ്ച രാവിലെ പള്ളിയിൽ എത്തിയവരാണ് മോഷണശ്രമം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മുണ്ടക്കയം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരെത്തി നടപടികൾ സ്വീകരിച്ചു.