കോട്ടയം: മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്.
കോരുത്തോട് പാതയില്‍ കോസടിക്ക് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തമിഴ്നാട് ഈറോഡ് സ്വദേശികളായ 17 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
