ശബരിമല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങളെ സഹായിക്കുന്നതിനായി കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പ്രത്യേക കൗണ്ടർ ആരംഭിച്ചു; അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്; ശബരിമല സീസൺ തീരുന്നതുവരെ ഈ സംവിധാനം തുടരും

കോട്ടയം: ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങളെ സഹായിക്കുന്നതിനായി കോട്ടയം കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റേഷനിൽ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറിൻ്റെ

ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിച്ചു.
കെ.എസ്.ആർ.റ്റി.സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പി. അനിൽകുമാർ, ജനറൽ

കൺട്രോളിങ്ങ് ഇൻസ്പെക്ടർ വി.ജി.ബിജു, കോട്ടയം-പമ്പ കൺട്രോളിങ്ങ് ഇൻസ്പെക്ടർ
കെ. ജെ.മനോജ്, വെഹിക്കിൾ ഇൻസ്പെക്ടർ വി.എം. ബിനു എന്നിവർ സംബന്ധിച്ചു.

ബസ് സ്റ്റാന്റിനുള്ളിലാണ് അയ്യപ്പഭക്തർക്ക് വിരിവയ്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുള്ളത്. ശബരിമല സീസൺ തീരുന്നതു വരെ ഈ സംവിധാനം തുടരും