മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ?മുടികൊഴിച്ചില്‍ അകറ്റാൻ ഇഞ്ചി എങ്ങനെ ഉപയോഗിക്കണം.

 

പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നു. മലിനീകരണ തോത്, കാലാവസ്ഥാ വ്യതിയാനം, ജീവിതശൈലി ശീലങ്ങള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. പോഷകാഹാര കുറവ് മുടി കൊഴിച്ചില്‍, നര തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്താൻ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. അതിലൊരു ചേരുവകയാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ഇഞ്ചി. ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു.

ഇഞ്ചിയില്‍ ജിഞ്ചറോള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രോമകൂപങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കുന്നതിനും സഹായിക്കുന്നു. മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന താരനും മറ്റ് തലയോട്ടിയിലെ പ്രശ്നങ്ങളും തടഞ്ഞ് ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്താൻ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഇഞ്ചിയിലുണ്ട്. ഇഞ്ചിയില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും ഈര്‍പ്പം നഷ്ടം പരിഹരിക്കാനും സഹായിക്കുന്നു. ഇഞ്ചിയില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന താരനും മറ്റ് തലയോട്ടിയിലെ പ്രശ്നങ്ങളും തടയുന്നതിലൂടെ ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്താൻ സഹായിക്കും.

ആദ്യം ഇഞ്ചി അരച്ച്‌ അതിന്റെ നീര് വേര്‍തിരിച്ചെടുക്കുക. ശേഷം ഇഞ്ചി നീരിലേക്ക് ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം തലയോട്ടിയിലും മുടിയിലും തേച്ച്‌ പിടിപ്പിക്കുക. 30 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച്‌ തല കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഇടാം. ഇഞ്ചി നേരിട്ട് തലയോട്ടിയില്‍ പുരട്ടുമ്ബോള്‍ ചര്‍മ്മത്തില്‍ നീറ്റല്‍, ചുവപ്പ് പോലുള്ള അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇഞ്ചിയുടെ അമിതമായ ഉപയോഗം സെൻസിറ്റീവ് ചര്‍മ്മത്തില്‍ ചര്‍മ്മ പ്രതികരണങ്ങള്‍ക്ക് ഇടയാക്കും. കൂടാതെ, സെൻസിറ്റീവ് ചര്‍മ്മമുള്ളവരും അലര്‍ജിക്ക് സാധ്യതയുള്ളവരും ഇഞ്ചി പ്രയോഗിക്കുന്നതിന് മുൻപ് ഒരു പാച്ച്‌ ടെസ്റ്റ് നടത്തണം.